ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. നസറുദ്ദീനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 യോടെയായിരുന്നു സംഭവം.
കുന്നംകുളം വടക്കാഞ്ചേരി റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പാലമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.