മങ്ങാട് കാർ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വടക്കാഞ്ചേരി ചാവക്കാട് സംസ്ഥാനപാതയിൽ മങ്ങാട് നാലാംകല്ല് ബസ് സ്റ്റോപ്പിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിഗ്നൽ ബോർഡിലും മരത്തിലും ഇടിച്ചു മറിഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3:30 ഓടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നുവെങ്കിലും ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം സിഗ്നൽ ബോർഡിൽ തട്ടിയ ശേഷം സമീപത്തെ മരത്തിലിടിച്ചാണ് തലകീഴായി മറിഞ്ഞത്.