Skip to content

പാവറട്ടി വെങ്കിടങ്ങ് തൊയക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

newshighlight24

തൃശൂർ പാവറട്ടി വെങ്കിടങ്ങ് തൊയക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കാളിയാക്കൽ മുനമ്പ് ഉന്നതിയിൽ താമസിക്കുന്ന വേലിയത്ത് കുമാരൻ (75) ആണ് സ്വന്തം മകന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ചൂണ്ടയിട്ടു മീൻ പിടിച്ച് തിരിച്ചെത്തിയ കുമാരൻ കൈകാലുകൾ കഴുകി വീട്ടിൽ കയറിയ ഉടൻ മകൻ പ്രജീഷ് വെട്ടുകത്തി കൊണ്ട് പുറകിൽ നിന്നും കഴുത്തിനു വെട്ടുകയായിരുന്നു. കുമാരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Spread the News
error: Content is protected !!