Skip to content

ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

newshighlight24

ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആയ ദമ്പതികൾ ഷോക്കേറ്റു മരിച്ചു.ആസാം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്.

തലശ്ശേരി കൂട്ടുപാറ കുന്നിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വെച്ചാണ് അപകടം നടന്നത്.കാലത്ത് ഒൻപത് മണിയോടുകൂടിയാണ് സംഭവം. രണ്ടുപേരും ഇന്നലെ കാലത്ത് താമസ സ്ഥലത്തു നിന്നും കോഴിഫാമിലേക്ക് വന്നപ്പോഴാണ് ദുരന്തം നടന്നത്.

ഉറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അശ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് കോഴികളെ വളർത്തുന്ന കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്.

ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏഴും മൂന്നും വയസായ രണ്ട് കുട്ടികൾ ഉണ്ട്. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി സന്ധ്യ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു.

മറ്റു മൃഗശല്യം ഒഴിവാക്കുന്നതിന് വേണ്ടി ഫാമിനോട് ചേർന്ന് സ്ഥാപിച്ച എർത്ത് കമ്പനിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു.

Spread the News
error: Content is protected !!