ശ്രീ നാരായണ ധർമ്മ പാലന സേവാ സംഘം മങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.
മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ഒ.ബി.ശങ്കരൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പുളിക്കൻ വിജയൻ അധ്യക്ഷനായി. ജോ.സെക്രട്ടറി കുമാരൻ മുതുകാട്ടിൽ,എം.എ.വിശ്വഭംരൻ, പി.എസ്.വിജയൻ തുടങ്ങിയവർ സംസാരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ശാഖ അംഗം ഒഴിച്ചിറായിൽ അജിതന്റെ അമിത്തിനെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ശാഖ അംഗങ്ങളായ മുഴുവൻ വനിതകൾക്കും ഓണപ്പുടവ സമ്മാനിച്ചു.