Skip to content

പുതുക്കാട് ഗവൺമെൻറ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

newshighlight24

പുതുക്കാട് ഗവൺമെൻറ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.പുതുക്കാട് പാഴായി സ്വദേശി ചെമ്മണ്ടപറമ്പിൽ നന്ദേഷിൻ്റെ കാറാണ് കത്തിനശിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. ചെങ്ങാലൂരിലെ സ്കൂളിൽ നിന്ന് പൂർവ്വവിദ്യാർത്ഥി സംഗമം കഴിഞ്ഞ് മടങ്ങിയ നന്ദേഷ് കാറിൻ്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡോർ തുറന്ന് ചാടിയിറങ്ങിയതു മൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞതോടെ തീ ആളിപടരുകയായിരുന്നു.പഞ്ചായത്തംഗം ഷാജു കാളിയേങ്കര വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുതുക്കാട് ഫയർഫോഴ്സ് തീയണച്ചു.

Spread the News
error: Content is protected !!