Skip to content

കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ

newshighlight24

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ

ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്

ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ്

തൃശ്ശൂരിൽ ആംബുലൻസിൽ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പോലീസിനെ റിയാസിലേക്ക് എത്തിച്ചത്

ഇക്കഴിഞ്ഞ മെയിൽ ആയിരുന്നു തൃശൂർ വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ 250 ഗ്രാമോളം എംഡി എം എ ആംബുലൻസിൽ നിന്നും പോലീസ് പിടികൂടിയത്

ഇവർക്ക് ബാംഗ്ലൂരിൽ നിന്നും എംഡി എം എ നൽകിയത് റിയാസ് ആയിരുന്നു

റിയാസ് വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു

ജില്ലയിൽ പലയിടങ്ങളിൽ നന്നായി ഈയിടെ പിടികൂടിയ വലിയ അളവിലുള്ള ലഹരി മരുന്നുകളുടെ ഉറവിടം റിയാസ് ആണെന്ന് പോലീസിന് സംശയമുണ്ട്

റിയാസിനെ തൃശ്ശൂരിലെത്തിച്ചു

Spread the News
error: Content is protected !!