Skip to content

എരുമപ്പെട്ടി പതിയാരം കാവാലൻ ചിറയിൽമത്സ്യ കൃഷിക്കായി സ്ഥാപിച്ച വലയിൽ ഈനാമ്പേച്ചി കുരുങ്ങി

newshighlight24

എരുമപ്പെട്ടി പതിയാരം കാവാലൻ ചിറയിൽ മത്സ്യ കൃഷിക്കായി സ്ഥാപിച്ച വലയിൽ ഈനാമ്പേച്ചി കുരുങ്ങി. അവശനിലയിൽ കണ്ടെത്തിയ ഈനാമ്പേച്ചിയെ നാട്ടുകാരുടെ സഹായത്തോടെ എനിമൽ റസ്ക്യൂ ടീം അംഗം ബൈജു കടങ്ങോട് രക്ഷപ്പെടുത്തി.

ആരുടേയും ശ്രദ്ധയിൽപ്പെടാത്തതിനാൽ ദിവസങ്ങളായി വലയിൽ കുരുങ്ങിയ നിലയിലായിരുന്നു. കുളം മൂടി കിടക്കുന്ന വലയിൽ ദിവസങ്ങൾക്ക് മുമ്പ് മയിൽ കുരുങ്ങിയിരുന്നു.മേഖലയിലെ ഒരു വിഭാഗം കർഷകർ കുളത്തിൽ ഫിഷറീസിന്റേയും എരുമപ്പെട്ടി പഞ്ചായത്തിന്റേയും അനുമതിയോടെ മഝ്യ കൃഷി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുളത്തിന് മുകളിൽ വല സ്ഥാപിച്ചത്.

വല അഴിച്ച് മാറ്റി കുളം പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാർ ജില്ലാകളക്ടർക്ക് ഉൾപ്പടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വലം നീക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കർഷകർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ കർഷകർ കോടതിയിൽ നിന്ന് സ്റ്റേ നേടിയിട്ടുണ്ട്.

Spread the News
error: Content is protected !!