Skip to content

തിരുവില്വാമലയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

newshighlight24

തൃശൂർ തിരുവില്വാമലയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തോഴൂർ വീട്ടിൽ 70 വയസ്സുള്ള രാജൻ ആണ് ഇന്ന് രാവിലെ ഒറ്റപ്പാലം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്. തലയ്ക്ക് സാരമായ പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
കഴിഞ്ഞ രാത്രി തിരുവില്വാമലയിൽ വെച്ചാണ് രാജനെ കാറിടിച്ചത്.

Spread the News
error: Content is protected !!