Skip to content

ഓട്ടോ ടാക്സി മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

newshighlight24

മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ ബോർഡ് പ്രദർശിപ്പിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ ഓട്ടോ ടാക്സി മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു.

ടി.വി ഷാജി അധ്യക്ഷനായി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.ജി സുനിൽ കുമാർ, എം.എം അഷറഫ് എന്നിവർ സംസാരിച്ചു.പ്രകടനത്തിന് കെ.ആർ വർഗീസ്, ഫ്രാങ്ക്ലിൻ കുണ്ടന്നൂർ, പി.ഡി ജോയ്, ടി.എ ഔസേഫ്, ഉല്ലാസ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Spread the News
error: Content is protected !!