വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സഹകാരി സാന്ത്വനം പദ്ധതി പ്രകാരം ധനസഹായം വിതരണം ചെയ്തു. സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി കാലങ്ങളായി പ്രവർത്തിച്ചവരും ഇപ്പോൾ അവശത അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹകാരികൾക്ക് ആശ്വാസ ധനസഹായം നൽകുന്ന സഹകരണ വകുപ്പിൻ്റെ പദ്ധതിയാണ് സഹകാരി സാന്ത്വനം പദ്ധതി.
ചിറമനേങ്ങാട് നീലാമക്കിൽ എൻ.കെ മാധവനും, മരത്തംകോട് എ.കെ.ജി നഗർ അരങ്ങത്തുപറമ്പിൽ എ.എം മുഹമ്മദ്കുട്ടിക്കുമാണ് സഹായധനം അനുവദിച്ചത്. സഹകരണ സംഘം ഡപ്യൂട്ടി രജിസ്ട്രാർ ടി.കെ രവീന്ദ്രൻ സഹായധനം വിതരണം ചെയ്തു.
വെള്ളറക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. കുന്നംകുളം അസിസ്റ്റൻ്റ് രജിസ്ട്രാർ ആരാധന, സഹകരണവകുപ്പ് ഉദ്യോഗസ്ഥരായ എം.ഷൈൻ, വെള്ളറക്കാട് സർവീസ് സഹകരണ ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരൻ, ഷീജ വേണുഗോപാൽ, സി.എച്ച് ലാഷ്, അനുഷ്.സി.മോഹന്‍, മുൻ ഭരണസമിതി അംഗം ഫ്രാൻസിസ് കൊള്ളന്നൂർ, സഹകരണ ബാങ്ക് ജീവനക്കാരായ എൻ.എം സത്യൻ, പി.ബി വിഷ്ണു എന്നിവർ പങ്കെടുത്തു.
വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം വി. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.