മകൻ്റെ വിയോഗം താങ്ങാനാകാതെ അമ്മയും യാത്രയായി.തൃശൂർ വേലൂർ പുലിയന്നൂർ മാടശേരി കിഴക്കൂട്ട് ശരത്തിൻ്റെ മാതാവ് 51 വയസുള്ള ശോഭനയാണ് ഇന്ന് രാവിലെ മരിച്ചത്.ഇവരുടെ മകൻ അപ്പു എന്ന് വിളിക്കുന്ന 26 വയസുള്ള ശരത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു.കേച്ചേരിയിലുള്ള കൊറിയർ സർവ്വീസിലെ ജീവനക്കാരനായിരുന്നു ശരത്ത്.ജോലി സംബന്ധമായി ബാങ്കിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ശനിയാഴ്ച മകൻ്റെ സംസ്ക്കാര ചടങ്ങിലാണ് ശോഭന കുഴഞ്ഞ് വീണത്. മകൻ്റെ മരണത്തെ തുടർന്നുള്ള ആഘാതത്തിൽ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. അബോധവസ്ഥയിലായ ശോഭന തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇവരുടെ
ഭർത്താവ് ശശിധരൻ നായരും ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മകൾ ശരണ്യ തനിച്ചായിരിക്കുകയാണ്.
മകൻ്റെയും അമ്മയുടേയും വിയോഗം അതിയായ ദു:ഖമാണ് ബന്ധുക്കളിലും നാട്ടുകാരിൽ ഉണ്ടാക്കിയിട്ടുള്ളത്.
മകൻ്റെ വിയോഗം താങ്ങാനാകാതെ അമ്മയും യാത്രയായി.തൃശൂർ വേലൂർ പുലിയന്നൂർ മാടശേരി കിഴക്കൂട്ട് ശരത്തിൻ്റെ മാതാവ് ശോഭനയാണ് ഇന്ന് രാവിലെ മരിച്ചത്.
newshighlight24
- Related News
- Latest News