Skip to content

കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.

newshighlight24

ആരോഗ്യ മേഖലയിൽ പിണറായി വിജയൻ സർക്കാർ കാണിക്കുന്ന അവഗണയ്ക്കെതിരേയും
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാത്ത ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ അനാസ്ഥയക്കെതിരേയും കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.

എരുമപ്പെട്ടി ഫൊറോന പള്ളിക്ക് സമീപത്ത് നിന്നാരംഭിച്ച മാർച്ച് ആശുപത്രിക്ക് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ
കെ.പി.സി.സി സെക്രട്ടറി കെ.ബി ശശികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായി.

ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് ബാബു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് തിപ്പലശ്ശേരി, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്,
മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സെഫീന അസീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ എം.എം നിഷാദ്, ഷറഫുപന്നിത്തടം, ഫൈസൽ കാഞ്ഞിരപ്പിള്ളി, ഫ്രെഡി ജോൺ, ബ്ലോക്ക് നേതാക്കളായ പി.സി.ഗോപാലകൃഷ്ണൻ, പി.പി യേശുദാസ്, എം.കെ.ജോസ്, എം.എം.സലീം,പി.എസ് സുനീഷ്,എൻ.കെ കബീർ തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News
error: Content is protected !!