ചിറ്റണ്ട വരവൂർ പാതയിൽ സ്വകാര്യ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. പിക്കപ് വാൻ ഡ്രൈവറായ വല്ലച്ചിറ സ്വദേശിക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വരവൂർ വലിയകത്ത് ഷെരീഫ് (50), ഷെരീഫിൻ്റെ മാതാവ് മിസിരിയ, ഭാര്യ ജസീല (38) , മകൾ ഫസീഹ(11) എന്നിവർക്കാണ് പരിക്കേറ്റത്.പൂങ്ങോട് നിലപ്പനപ്പാറ ക്വാറിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
കുണ്ടന്നൂരിൽ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും വരവൂരിൽ നിന്നും വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മിസിരിയ, ജസീല എന്നിവരേയും പിക്കപ് വാൻ ഡ്രൈവറേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ഷെരീഫിനേയും മകൾ ഫസീഹയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു