മലപ്പുറം വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാർ കൈയേറ്റം ചെയ്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.
മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്.
മലപ്പുറം ആശുപത്രിയിൽ വെച്ചാണ് മരണം. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മർദനമേറ്റത്. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തു.