കുണ്ടന്നൂർ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുണ്ടന്നൂർ സ്വദേശി കോലത്തട്ടിൽ സുനിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30യോടെ കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനും പള്ളിക്കും ഇടയിലാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിൽ ഹാൻഡിലിൽ കുത്തി വലിക്കുകയായിരുന്നു. പരിക്കേറ്റ സുനിലിനെ നാട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേർന്ന് അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.