Skip to content

കോഴിക്കോട് കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു

newshighlight24

കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് പേർ മുങ്ങി മരിച്ചു വയനാട് കൽപ്പറ്റ സ്വദേശികളായ ബിനീഷ് (40), വാണി (30),അനീസ (35), ഫൈസൽ (45) എന്നിവരാണ് മരിച്ചത്. കൽപ്പറ്റയിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ 25 അംഗ സംഘത്തിലെ നാലുപേരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കൊയിലാണ്ടിക്ക് സമീപം കടലിൽ അഞ്ചുപേർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിൽ നാലുപേർ ആണ് മരിച്ചത്.

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച നാല് പേരുടെയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.നാട്ടുകാരുടേയും മുങ്ങൽ വിദഗ്ധരുടേയും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്..

Spread the News
error: Content is protected !!