Skip to content

പെരുമ്പിലാവിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു.

newshighlight24

പെരുമ്പിലാവിൽ
ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു.

ഇടിച്ച ലോറി നിർത്താതെ പോയി.
തിങ്കളാഴ്ച‌ പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്

പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം നടന്നത് . പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം (17) ആണ് മരിച്ചത്.

വിദ്യാർത്ഥികൾ ബൈക്ക് പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരികയായിരുന്നതിനിടയിൽ പുറകിൽ വന്ന ലോറിയുടെ പുറകുവശം തട്ടി ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഇരുവരേയും നാട്ടുകാർ ഉടൻ പെരുമ്പിലാവ്
അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല.

ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ (17) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!