അക്കിക്കാവ്-കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ തമ്മിലിടിച്ച് അപകടം. ഒരു കാർ നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. എയ്യാൽ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാല് മണിക്കാണ് അപകടമുണ്ടായത്.
കേച്ചേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന റ്റാറ്റാ കമ്പനിയുടെ കാർ എതിർ ദിശയിൽ വന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ മാരുതി സ്വിഫ്റ്റിൽ കാറിൽ ഇടിക്കുകയായിരുന്നു. ടാറ്റാ കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ എതിർ ദിശയിലുള്ള കൈവരി ഇടിച്ച് തകർത്ത് പാടശേഖരത്തിലേക്ക് മറിഞ്ഞു.രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.