സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോയിലും , റെസ്ലിംഗിലും വെള്ളിമെഡൽ നേടിയ എരുമപ്പെട്ടി സ്വദേശി സാൻഡ്ര ഐറിനെ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് അനുമോദിച്ചു. സാൻഡ്രയുടെ വീട്ടിലെത്തിയ അദ്ദേഹം പൊന്നാടയണിയിച്ച് ഉപഹാരം സമർപ്പിച്ചു.സി.പി.ഐ മണ്ഡലം കമ്മറ്റിയംഗം കെ.വി.ശങ്കരനാരായണൻ, ലോക്കൽ കമ്മറ്റിയംഗം സി.എൽ.ജോണി എന്നിവരും പങ്കെടുത്തു.എ.ഐ.വൈ.എഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.ടി.റിനോൾഡ് – ആതിര ദമ്പതികളുടെ മകളാണ് സാൻഡ്ര. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സാൻഡ്ര സബ് ജൂനിയർ അണ്ടർ 14 വിഭാഗത്തിലാണ് മത്സരിച്ചത്.
- newshighlight24.com
സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോയിലും , റെസ്ലിംഗിലും വെള്ളിമെഡൽ നേടിയ എരുമപ്പെട്ടി സ്വദേശി സാൻഡ്ര ഐറിനെ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് അനുമോദിച്ചു.
newshighlight24
- Related News
- Latest News