Skip to content

കടങ്ങോട് കിഴക്കുമുറി നെടിനിപുഞ്ചയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

newshighlight24

കടങ്ങോട് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കിഴക്കുമുറിയിലെ നെടിനിപുഞ്ചയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു . കടങ്ങോട് ഗ്രാമ പഞ്ചായത്തും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7,37,500 രൂപ ചിലവഴിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു.
കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.കെ മണി, വാർഡ് മെമ്പർ സി.വി സുഭാഷ്,
കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ സൗമ്യ സുരേഷ്, ജാനകി പത്മജൻ, സി. എച്ച് ലാഷ് എന്നിവർ സംസാരിച്ചു.

Spread the News
error: Content is protected !!