ഓൺലൈൻ മാധ്യമ പ്രവർത്തകൻ കബീർ കടങ്ങോടിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.കോടതി വാറൻ്റിൻ്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വീട്ടിലെത്തി പോലീസ് കബീറിനെ അറസ്റ്റ് ചെയ്തത്.വാഹന ഇടപാടുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കബീറിനെതിരെ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി കോടതിയിൽ കേസ് നടക്കുന്നുണ്ട്. പ്രതിയായ കബീർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. കോടതിയിൽ ഹാജരാക്കിയ കബീറിന് കോടതി ജാമ്യം അനുവദിച്ചു.
- newshighlight24.com
newshighlight24
- Related News
- Latest News