ചേലക്കര നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വരവൂർ തളി മേഖല സി.ഐ.ടി.യു കുടുംബ സംഗമം നടത്തി.
തിച്ചൂർ വായനശാലയിൽ വെച്ച് നടന്ന സംഗമത്തിന്റെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പുത്തലത്ത് ദിനേശൻ നിർവ്വഹിച്ചു. സി.ഐ.ടി.യു തളി മേഖലാ പ്രസിഡൻ്റ് പി.ശങ്കരൻകുട്ടി അധ്യക്ഷനായി. സി.പി.എം എറണാകുളം സെക്രട്ടറിയേറ്റ് മെമ്പർ ദേവദർശൻ, തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം ബാലാജി എം. പാലിശ്ശേരി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.എം മൊയ്തു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ. എം അഷ്റഫ്, തളി മേഖല സെക്രട്ടറി ടി.ഡി. ഷെനൽ, നജീബ്, മണികണ്ഠൻ, സുധാകരൻ, ഉമ്മർ, വി.കെ രവീന്ദ്രൻ, കെ.ടി മരക്കാർ തുടങ്ങിയവർ സംസാരിച്ചു
- Related News
- Latest News