Skip to content

കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിലെ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ കൊടിയേറ്റം നടന്നു.

newshighlight24

കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിലെ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ കൊടിയേറ്റം വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ നിർവഹിച്ചു.
തുടർന്ന് ലദീഞ്ഞ്, നൊവേന,വിശുദ്ധ കുർബാന എന്നിവ നടന്നു.
ഒക്ടോബർ 26,27,28 ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷം.
ഇടവ വികാരി ഫാ.സെബി കവലക്കാട്ട്, ജനറൽ കൺവീനർ സിജോ മുരിങ്ങത്തേരി, കൈക്കാരന്മാരായ ജോൺസൺ മേക്കാട്ടുകുളം, ജോസഫ് ചിറമൽ, റിജി ചെറുവ്വത്തൂർ എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Spread the News
error: Content is protected !!