അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എം.ഡി.എം.എയുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് രണ്ടര ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.