എരുമപ്പെട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ നാല് നില കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവഹിച്ചു. കിഫ്‌ബി പണി പൂർത്തീകരിച്ച നാലുനില കെട്ടിടത്തിന് അഗ്നി സുരക്ഷാ സംവിധാനം ഇല്ലാതിരുന്നതിനാൽ ഫിറ്റ്നസ് ലഭിച്ചിരുന്നില്ല. ഇത് മൂലം കെട്ടിടത്തിലെ 17 ക്ലാസ് മുറികളിൽ അധ്യയനം തുടങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. സ്കൂൾ പി.ടി.എയുടെ അഭ്യർത്ഥന പ്രകാരം ജില്ലാ പഞ്ചായത്തംഗം വിഷയത്തിൽ ഇടപെടുകയും ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 18.5ലക്ഷം രൂപ വകയിരുത്തി പദ്ധതി പൂർത്തീകരിക്കുകയുമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ഡോ.വി.സി ബിനോജ് ,പഞ്ചായത്ത് മെമ്പർമാരായ എം.കെ ജോസ് , കെ.ബി ബബിത, പി.ടി.എ പ്രസിഡൻ്റ് ഷീബ രാജേഷ്, എസ്.എം.സി ചെയർമാൻ വി.എസ് ശ്രീജൻ, എം.പി.ടി.എ പ്രസിഡൻ്റ് ഗിരിജ ശിവരാമൻ, പ്രിൻസിപ്പാൾ ജെ.എഫ് സിൻഡ , പ്രധാനാധ്യാപിക ബീന സി. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിനു മുകളിൽ സോളാർപാനൽ പ്ലാൻറ് സ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തിയതായും ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ അറിയിച്ചു.
- newshighlight24.com
എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നാല് നില കെട്ടിടത്തിന് ഫയർ ആൻറ് സേഫ്റ്റി സംവിധാനം ഒരുക്കി (വീഡിയോ)
newshighlight24
- Related News
- Latest News