മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കുന്നതിന് എല്ലാ വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ വെച്ചതിന്റെ നൂറാം ബോട്ടിൽ ബൂത്ത് ഉദ്ഘാടനം നടന്നു. എരുമപ്പെട്ടി വായനശാല പരിസരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബസന്ത് ലാൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർമാരായ എം.സിഐജു, എം.കെ ജോസ്, ഇ.എസ് സുരേഷ്, കെ.ബി ബബിത, എൻ.പി അജയൻ, സുധീഷ് പറമ്പിൽ എന്നിവർ പങ്കെടുത്തു.
- newshighlight24.com
newshighlight24
- Related News
- Latest News