Skip to content

ഗാന്ധി ജയന്തി, കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു

newshighlight24

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കടങ്ങോട് റോഡ് സെൻ്ററിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് ടി.കെ ദേവസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മുരളീധരൻ അമ്പലപ്പാട്ട് അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ കെ.ഗോവിന്ദൻ കുട്ടി, എ.വി ദേവസി, അജു നെല്ലുവായ്, എൻ.കെ കബീർ, കെ.ആർ രാധിക, ചന്ദ്രപ്രകാശ് ഇടമന, സെഫീന അസീസ്, അനിതാ വിൻസൻ്റ്, എം.എം നിഷാദ്, എം.സി ഐജു, പി.എം യൂസഫ്, റീന വർഗീസ് എന്നിവർ പങ്കെടുത്തു.

Spread the News
error: Content is protected !!