മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിൽ എത്തി മെമ്പർഷിപ്പ് നൽകി. കേരളത്തിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസറാണ് ശ്രീലേഖ. മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവമാണ് ബി.ജെ.പിയിലേക്ക് തന്നെ ആകർഷിച്ചതെന്ന് ആർ.ശ്രീലേഖ പറയുന്നു.രണ്ട് വർഷം മുൻപാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.
- newshighlight24.com
newshighlight24
- Related News
- Latest News