Skip to content

ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

newshighlight24

കുന്നംകുളം:ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശി 38 വയസ്സുള്ള അബ്ദുൽ സലീമിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറ്റിപ്പുറത്തുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തിരക്കേറിയ സ്വകാര്യ ബസ്സ് അക്കിക്കാവ് എത്തിയ സമയത്ത് പ്രതി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പറയുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Spread the News
error: Content is protected !!