വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് നിയന്ത്രണം വിട്ട മിനി ലോറി തോട്ടിലേക്ക് മറിഞ്ഞു.
മുസ്ലിം പള്ളിക്കും തോട്ടുപാലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഇടയിലുള്ള വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനിലോറി സുരക്ഷ വേലിയും ഇടിച്ച് തകർത്ത് വെള്ളമുള്ള തോട്ടിലേക്ക് മയിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്.
- newshighlight24.com
വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് നിയന്ത്രണം വിട്ട മിനി ലോറി തോട്ടിലേക്ക് മറിഞ്ഞു.
newshighlight24
- Related News
- Latest News