Skip to content

ബാറ്ററി കള്ളൻമാർ പോലീസ് പിടിയിൽ.

newshighlight24

ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിലെ തട്ടുകടയിൽ നിന്നും ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ. പഞ്ചവടി നാലകത്ത് തിരുത്തിക്കാട്ടിൽ വീട്ടിൽ റിയാസ് (38), പഞ്ചവടി കിഴക്കത്തറ വീട്ടിൽ അബ്ദുൽ റഷീദ് (38) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വിമലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് .പഞ്ചവടി ബീച്ചിൽ ചാക്കോലയിൽ സീനത്തിൻ്റെ ഉടമസ്ഥതയിലുള്ള ബിസ്മി തട്ടുകടയിലെ 25,000 രൂപ വിലവരുന്ന ഇൻവെർട്ടറിന്റെ ബാറ്ററിയാണ് പ്രതികൾ മോഷ്ടിച്ചത്. കഴിഞ്ഞ ഏഴിന് പുലർച്ചെയായിരുന്നു സംഭവം. പരാതി ലഭിച്ചതോടെ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടുകയായിരുന്നു

Spread the News
error: Content is protected !!