Skip to content

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത

newshighlight24

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഡൽഹി എൻസിആർ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 9.05 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലാണ് പ്രഭവ കേന്ദ്രം.

ഹരിയാനയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും വലിയ രീതിയിലുള്ള പ്രകമ്പനം ഉണ്ടായത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയുടെ ചില ഭാഗങ്ങള്‍ക്ക് പുറമേ, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും പുറത്തേക്കോടുകയായിരുന്നു. വലിയ തരത്തിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിൽ കനത്ത മഴയും തുടരുകയാണ്.

Spread the News
error: Content is protected !!