Skip to content

വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തി, പ്രതി ജീവനൊടുക്കി

newshighlight24

വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തി. ഉളിയകോവിൽ ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമത്തിനും കുത്തേറ്റിട്ടുണ്ട്.വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് കൊലപാതകം. ചവറ സ്വദേശി തേജസ് രാജ് എന്ന വ്യക്തി കാറിലെത്തിയാണ് കാെലപ്പെടുത്തിയതെന്ന് പ്രാഥമിക വിവരം .

പ്രതി തേജസ് രാജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടപ്പാക്കടയ്ക്ക് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട ഫെബിൻ.പർദ്ദ ധരിച്ചെത്തി വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് കൊലപ്പെടുത്തിയത്.

Spread the News
error: Content is protected !!