സി.പി.ഐ.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി
എരുമപ്പെട്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.കരിയന്നൂർ സെൻ്ററിൽ നടന്ന മേഖലാതല ഉദ്ഘാടനം സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗം കെ.എം.അഷറഫ് പതാക ഉയർത്തി നിർവ്വഹിച്ചു.
ലോക്കൽ കമ്മറ്റിയംഗം കുഞ്ഞുമോൻ കരിയന്നൂർ അധ്യക്ഷനായി.
ടി.ആർ.ഉദയൻ, കെ.കെ.യോഗേഷ്, എം.കെ. മണികണ്ഠൻ ,എം.വി.വിനീത്, സിന്ധു കൃഷ്ണൻ, ജാനകി ദാസൻ തുടങ്ങിയവർ പങ്കെടുത്തു