തൃശൂർ ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച എരുമപ്പെട്ടി പഞ്ചായത്ത് മുട്ടിക്കൽ സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 13 ലക്ഷം അടങ്കൽ തുക വകയിരുത്തിയാണ് സാംസ്കാരിക നിലയം നവീകരണവും പുതിയ ചുറ്റുമതിലും നിർമ്മിച്ചത്.ഗ്രാമസഭ ഉൾപ്പെടെയുള്ള യോഗങ്ങൾക്കും ,കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രദേശത്തുകാർക്ക് സാംസ്കാരിക നിലയം ഏറെ പ്രയോജനപ്പെടും.
പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പരാധാകൃഷ്ണൻ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതൻ ,ഷീജ സുരേഷ്,വാർഡ് , അംഗങ്ങളായ പി.എം സജി,
എം.കെ ജോസ് ,എൻ.പി അജയൻ , ഇ.എസ് സുരേഷ് , കെ.ബി ബബിത,കുടുംബശ്രീ ചെയർപേഴ്സൺ നകുല പ്രമോദ്,എരുമപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് യുഎസ് കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
- newshighlight24.com
നവീകരിച്ച എരുമപ്പെട്ടി പഞ്ചായത്ത് മുട്ടിക്കൽ സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവ്വഹിച്ചു
newshighlight24
- Related News
- Latest News