കോൺഗ്രസ്, ബിജെപി പത്ര,ദൃശ്യ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾക്ക് എതിരെ സിപിഎം കടങ്ങോട് ലോക്കൽ കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
വയനാട് കൽപ്പറ്റയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും സർവസ്വവും നഷ്ടപ്പെട്ട ജനതക്ക് അർഹതപ്പെട്ട കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിൻ്റ എൻഡിആർഎഫ് മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച മെമൊറാണ്ടത്തിൽ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു എന്ന പത്ര,ദൃശ്യ മാധ്യമങ്ങളുടെയും കോൺഗ്രസ്,ബിജെപി പ്രചരണത്തിന് എതിരേയാണ് ബഹുജന ധർണ്ണ സംഘടിപ്പിച്ചത്.ലോക്കൽ കമ്മറ്റി സെക്രട്ടറി യു.വി.ഗിരീഷ് അധ്യക്ഷനായി. വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി.വി.സുഭാഷ് മാസ്റ്റർ അഭിവാദ്യം ചെയ്തു. പി.ഇ. ബാബു സ്വാഗതവും എ.എം.മുഹമ്മദ്ക്കുട്ടി നന്ദിയും പറഞ്ഞു .
- newshighlight24.com
കോൺഗ്രസ് ബി ജെപി മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾക്ക് എതിരെ സിപിഎം കടങ്ങോട് ലോക്കൽ കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
newshighlight24
- Related News
- Latest News