Skip to content

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയ സി.പി.ഐ.എം പന്നിത്തടം, കടങ്ങോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും

newshighlight24

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ ആയിരം രൂപ നിർത്തലാക്കുകയും ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കില്ല എന്ന് തീരുമാനിക്കുകയും ചെയ്ത യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ, സി.പി.ഐ.എം പന്നിത്തടം, കടങ്ങോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

വെള്ളറക്കാട് പള്ളി സെന്ററിൽ നിന്ന് ആരംഭിച്ചപ്രതിഷേധ പ്രകടനം പന്നിത്തടം സെന്ററിൽ സമാപിച്ചു. തുടർന്ന് നടത്തിയ പൊതുയോഗം, വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം എസ്.ബസന്ത്ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മീന സാജൻ അധ്യക്ഷയായി.

ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എസ്. പ്രസാദ്, കെ.എം.നൗഷാദ്, വെള്ളറക്കാട് ബാങ്ക് പ്രസിഡന്റ് അബ്ദുൾ നാസർ, കടങ്ങോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു.വി.ഗിരീഷ്, പി.എ.ഉണ്ണികൃഷ്ണൻ, സുഖിജ സുമേഷ്, വി.ശങ്കരനാരായണൻ, പന്നിത്തടംലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ, കടങ്ങോട് ലോക്കൽ സെക്രട്ടറി സി.എച്ച്.ലാഷ് എന്നിവർ സംസാരിച്ചു.

Spread the News
error: Content is protected !!