Skip to content
Breaking
എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് ഹരിജൻ നഗറിലെ കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ട് കുടിവെള്ള ടാങ്കുകളും തകർച്ചാ ഭീഷണിയിൽ നടൻ സലിംകുമാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽപന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

മലപ്പുറത്തിന്റെ അഭിമാനമായി മുർഷിദയ്ക്ക് ഹോണററി ഡോക്ടറേറ്റ്

newshighlight24

കൗൺസിലിംഗ് സൈക്കോളജി മേഖലയിലെ സേവനങ്ങൾക്ക് ഡേസ്പ്രിങ് ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയുടെആദരം
മലപ്പുറം ജില്ലയിലെ തൂവൂർ സ്വദേശിനിയും പറവട്ടി കുഞ്ഞലവിയുടെ മകളുമായ മുർഷിദയ്ക്ക് കൗൺസിലിംഗ് സൈക്കോളജി വിഭാഗത്തിൽ ഡേസ്പ്രിങ് ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

മെയ് 30-ന് കോയമ്പത്തൂർ പ്ലാസ ഇൻ -ൽ നടന്ന ഭംഗിയാർന്ന കോൺവൊക്കേഷൻ ചടങ്ങിൽ സർവകലാശാലയുടെ ചാൻസലർ ഡോക്ടർ ആമോസ് ജെയിംസ് -ൽ നിന്ന് മുർഷിദ പുരസ്കാരം ഏറ്റുവാങ്ങി.
വിദ്യാഭ്യാസ രംഗത്തും മാനസികാരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സേവനങ്ങൾ നടത്തി വരുന്ന വ്യക്തിത്വമാണ് മുർഷിദ.

കരുവാരക്കുണ്ട് ഗൈഡൻസ് കോളേജിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച അവർ വിദ്യാഭ്യാസ മേഖലയിലെ മികച്ച നേതൃത്വപാടവം തെളിയിച്ചിട്ടുണ്ട്. കൂടാതെ ടാലൻറ് അക്കാദമിയിലും മേലാറ്റൂർ യൂണിവേഴ്സൽ കോളേജിലും മറ്റു കോളേജുകളിലും വർഷങ്ങളായി സൈക്കോളജി ലെക്ചററായി പ്രവർത്തിച്ച് നിരവധി വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകിയിട്ടുണ്ട്.

ഫീൽഡ് വിസിറ്റുകൾ, അവബോധ ക്ലാസുകൾ, മോട്ടിവേഷൻ സെഷനുകൾ എന്നിവ മുഖേന വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനുമായി നിരവധി പരിശീലന-ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുർഷിദ സജീവമാണ്. ആത്മവിശ്വാസം വളർത്തുന്നതിനും മാനസികാരോഗ്യ ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിനുമായി അവർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.
വേൾഡ് സൈക്കോളജി കൗൺസിലേഴ്സ് ഓർഗനൈസേഷൻ- ൻ്റെ ഔദ്യോഗിക അംഗമായ മുർഷിദ സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമാണ്.

വൃദ്ധസദനങ്ങൾ, ഓർഫനേജുകൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂളുകൾ എന്നിവ സന്ദർശിച്ച് ആവശ്യമായ പിന്തുണയും കരുതലും നൽകുന്ന പ്രവർത്തനങ്ങളിൽ അവർ പങ്കാളിയാകുന്നു. മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ അവരുടെ ഇടപെടലുകൾ നിരവധി ജീവിതങ്ങളിൽ പോസിറ്റീവ് സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, കൗൺസിലിംഗ് സൈക്കോളജി, മാനസികാരോഗ്യ ബോധവത്കരണം, സാമൂഹിക സേവനം എന്നീ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് സർവകലാശാല മുർഷിദയെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

മുർഷിദയ്ക്ക് ലഭിച്ച ഈ അംഗീകാരം മലപ്പുറം ജില്ലയ്ക്കും കൗൺസിലിംഗ് സൈക്കോളജി മേഖലയ്ക്കും ഒരുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Spread the News
error: Content is protected !!