മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരിൽ വെച്ചുണ്ടായ അപകടത്തിൽ പന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർ മരിച്ചു.
പന്നിത്തടം നീണ്ടൂർ കോട്ടപ്പുറത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഷാഫിദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധു ആലങ്കോട് സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്.
പ്രവാസിയായ ഷാഫിദ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ ബന്ധുക്കളോടൊത്ത്
രണ്ടു കാറുകളിലായാണ് വിനോദയാത്രക്ക് പോയത്.
കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കനത്തമഴയാണ് അപകടത്തിന് ഇടയാക്കിയത്. നിയന്ത്രണം വിട്ടകാർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു. പോലീസും ഫയർ ഫോഴ്സും മറ്റുവാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് മൂന്ന് പേരേയും പുറത്തെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.ഇവരുടെ മക്കൾ ബന്ധുക്കളോടൊപ്പം പുറകിലുണ്ടായിരുന്ന കാറിലായിരുന്നു.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്