എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് പറ്റി. ഇന്ന് പുലർച്ചെ 1.30 ഓടെ വടക്കാഞ്ചേരി-ഗുരുവായൂർ സംസ്ഥാനപാതയിൽ എരുമപ്പെട്ടി മുട്ടിക്കലിലാണ് അപകടം ഉണ്ടായത്.
ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പാലക്കാട് സ്വദേശികളായ രഞ്ജിത്ത് (49),അശ്വിൻ (12),നേത്ര (8), ബാലസുബ്രഹ്മണ്യൻ(55),കണ്ണൻ (45),അനുശ്രീ (10), സുവർണ്ണ (51), എന്നിവരെ എരുമപ്പെട്ടി ആക്ട്സ് ആംബുലൻസിലും സുകുമാരി(44), ലത(44),വിനോദ്(55),സുമതി(63), ഭാഗ്യവ് (17),ദീപ്ത (24), ഭരത് (17), രത്നകുമാർ (37) എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസിലും വടക്കാഞ്ചേരി ജില്ല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
സാരമായി പരിക്ക് പറ്റിയ സുവർണ്ണ, രഞ്ജിത്ത്, വിനോദ്, ബാലസുബ്രഹ്മണ്യൻ, സുകുമാരി എന്നിവരെ പിന്നീട്
തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.