തൃശ്ശൂർ കോടശ്ശേരിയിൽ വളർത്തുനായ വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി. കോടശ്ശേരി മാരാംകോട് സ്വദേശി 42 വയസ്സുള്ള ഷിജു ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ 69 കാരൻ അന്തോണി ആണ് കൊലപ്പെടുത്തിയത്. ഷിജുവിന്റെ വീട്ടിലെ വളർത്തുനായ അന്തോണിയുടെ വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സമീപത്തുള്ള അയൽവാസിയുടെ പറമ്പിലാണ് കൊലപാതകം നടക്കുന്നത്. സംഭവത്തിൽ അന്തോണിയെ വെള്ളിക്കുളങ്ങര പോലീസ് പിടികൂടി.
newshighlight24
- Related News
- Latest News