Skip to content

മലപ്പുറത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു. കൽപകഞ്ചേരിയിൽ ആമിന (62) യാണ് കൊല്ലപ്പെട്ടത്

newshighlight24

മലപ്പുറത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു. കൽപകഞ്ചേരിയിൽ ആമിന (62) യാണ് കൊല്ലപ്പെട്ടത്. മകൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു ഇന്ന് രാവിലെ 7 മണിക്ക് ആയിരുന്നു സംഭവം. ആമിനയും ഭർത്താവും മകനുമാണ് വീട്ടിൽ താമസിക്കുന്നത്.

ഭർത്താവ് ജോലിക്ക് പോയ സമയത്ത് ആമിനയും മകനുമായി വാക്കേറ്റം ഉണ്ടാവുകയും അടുക്കളപ്പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ആമിനയെ മകൻ വെട്ടുകത്തി ഉപയോഗിച്ച് പുറകിൽ നിന്ന് വെട്ടുകയുമായിരുന്നു.

വെട്ടി മുറിവേൽപ്പിച്ചതിനു ശേഷം ഗ്യാസ് കുറ്റികൊണ്ട് തലക്കടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Spread the News
error: Content is protected !!