വേലൂരിൽ നടന്ന കുന്നംകുളം ഉപജില്ലാ അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ടീം ജേതാക്കളായി. എതിരില്ലാത്ത 3 ഗോളുകൾക്ക് കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. തുടർച്ചയായി 27 മത്തെ വർഷമാണ് എരുമപ്പെട്ടി സ്കൂൾ ഫുട്ബോൾ ടീം കിരീടം നിലനിർത്തുന്നത്.
- Related News
- Latest News