പന്നിത്തടം:കർണാടകയിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് പന്നിത്തടം സ്വദേശി എം. ജെ. മുഹമ്മദ് ഹാദി തെരഞ്ഞെടുക്കപ്പെട്ടു.
പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയും WEFA കേരള ഫുട്ബോൾ അക്കാദമിയിലെ താരവുമാണ്.പന്നിത്തടം മമ്മസ്രയില്ലത്ത് വീട്ടിൽ ജമാൽ-റെബീന ദമ്പതികളുടെ മകനാണ്. വസീം, സിയാദ് എന്നിവർ സഹോദരങ്ങളാണ്.
സെപ്തംബർ 14 നാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. തൃശൂർ റവന്യു ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച കുന്ദംകുളം ഉപജില്ല ടീമിലും അംഗമായിരുന്നു.