Skip to content

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം ,വിദ്യാർത്ഥിനി മരിച്ചു.

newshighlight24

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.നിയന്ത്രണം വിട്ട സ്വകാര്യബസ് അഞ്ച് വാഹനങ്ങളെ ഇടിച്ച് കാർ യാത്രക്കാരിയായ റിയ ഫാത്തിമയാണ് മരിച്ചത്.

ഉച്ചതിരിഞ്ഞ് 3 മണിയോടെ പാറേമ്പാടത്തിന് സമീപത്താണ് അപകടം. ബസിൻ്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്.പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപോർട്ട്.നിയന്ത്രണം വിട്ട സ്വകാര്യ ബസ് എതിരെ വന്ന വാഹനങ്ങളിലും മതിലും ഇടിച്ചു തകർത്തു. തൃശൂരിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

Spread the News
error: Content is protected !!