കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.നിയന്ത്രണം വിട്ട സ്വകാര്യബസ് അഞ്ച് വാഹനങ്ങളെ ഇടിച്ച് കാർ യാത്രക്കാരിയായ റിയ ഫാത്തിമയാണ് മരിച്ചത്.
ഉച്ചതിരിഞ്ഞ് 3 മണിയോടെ പാറേമ്പാടത്തിന് സമീപത്താണ് അപകടം. ബസിൻ്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്.പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപോർട്ട്.നിയന്ത്രണം വിട്ട സ്വകാര്യ ബസ് എതിരെ വന്ന വാഹനങ്ങളിലും മതിലും ഇടിച്ചു തകർത്തു. തൃശൂരിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.