എരുമപ്പെട്ടി -വേലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തയ്യൂർ ആലുക്കൽ ചിറ പാലത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലിക നടപ്പാലം നിർമ്മിച്ചു.
നിലവിലെ പാലം പൊളിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് സഞ്ചരിക്കുന്നതിന് വേണ്ടി താൽക്കാലിക ബണ്ട് റോഡ് നിർമ്മിച്ചിരുന്നു.
കനത്ത മഴയിൽ പുഴയിൽ വെള്ളം കുത്തിയൊലിച്ച് ഒഴികിയതിനെ തുടർന്ന് ഈ ബണ്ട് റോഡ് തകർന്നിരുന്നു. ഇതിനെ തുടർന്ന് പ്രദേശവാസികൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. എ.സി.മൊയ്തീൻ എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായാണ് പുതിയ ഇരുമ്പ് നടപ്പാലം നിർമ്മിച്ചത്.
എ.സി.മൊയ്തീൻ എം.എൽ.എ നടപ്പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷ പ്രഭിത ബാലകൃഷ്ണൻ മെമ്പർമാരായ എൻ.കെ.കബീർ, കെ.ഗോവിന്ദൻകുട്ടി,വേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.അഷ്ന, മെമ്പർമാരായ ബിന്ദു നന്ദൻ, ശ്രീമതി ജനാർദ്ധനൻ,മുൻ പ്രസിഡന്റ്മാരായ എസ്.ബസന്ത് ലാൽ,ടി.ആർ.ഷോബി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായ തിനെ തുടർന്ന് പാലത്തിന്റെ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു.
കാലവർഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന നുതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് പാലത്തിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. മഴയൊഴിഞ്ഞാൽ പാലത്തിന്റെ പ്രധാന സ്ലാബ് വാർപ്പ് നടത്തും. 5 കോടി 7 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം നടത്തുന്നത്.