Skip to content

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.

newshighlight24

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ദിനാചരണം എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി.

കൃഷി ഓഫീസർ എ.വി.വിജിത, ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സോമൻ, പ്രബിത ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ പി.എം.സജി,സ്വപ്ന പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ കെ. ഗോവിന്ദൻകുട്ടി,ആനി ടീച്ചർ,കെ.സതീഷ് കുമാർ,റിജി ജോർജ്,കെ.വി.മണികണ്ഠൻ,സജിത സുനീഷ്,

രാഷ്ട്രീയപാർട്ടി നേതാക്കളായ എസ്. ബസന്തലാൽ, കെ.വി. ശങ്കരനാരായണൻ,സുഭാഷ് ചന്ദ്രൻ,

കുടുംബശ്രീ ചെയർപേഴ്സൺ ഷീജ സുരേഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് യു.എസ്.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Spread the News
error: Content is protected !!