ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിൽ
റിട്ടയേർഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകനാണ് എംഡി എം എ കൈമാറ്റതിനിടയിൽ പിടിയിലായത്
ബൈക്കിലെത്തി 5 ഗ്രാം എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് എക്സൈസ് പിടിയിലായത്
സംഭവത്തിൽ ഉണ്ണിരാജ ഐപിഎസിന്റെ മകൻ അഭിജിത്ത്, കൂട്ടാളി റോജർ എന്നിവരെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്കോഡ് കസ്റ്റഡിയിലെടുത്തു
തൃശൂർ ചിയ്യാരത്തു നിന്നാണ് രാത്രി8.30 ക്ക് പ്രതികൾ പിടിയിലായത്
രണ്ടു പേർക്കെതിരെയും കേസെടുത്തു
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും